Balamurali

പാലക്കാട് കുന്നത്തൂർമേട് ബാലമുരളി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ
ഏകാഹ നാരായണീയ യജ്ഞം
22 - 04 - 24,
തിങ്കളാഴ്ച
രാവിലെ 07.30 മണി മുതൽ വൈകുന്നേരം 5.30 മണി വരെ
ഭക്തജനങ്ങളേ,
ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിന്റെ (ഹിൻസർ) ആഭിമുഖ്യത്തിൽ പാലക്കാട് കുന്നത്തൂർമേട് ബാലമുരളി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ വച്ച് ഏപ്രിൽ മാസം 22 - തീയതി തിങ്കളാഴ്ച രാവിലെ 0730 മണി മുതൽ 5.30 മണി വരെ
ശ്രീമതി. പി. എസ് ഭുവനേശ്വരി മുഖ്യയജ്ഞാചാര്യയായും ശ്രീമതി ഉഷാ കിരൺ ഉപമുഖ്യയജ്ഞാചാര്യയായും താഴെ പറയുന്ന കാര്യപരിപാടികളോടെ നടക്കുന്ന ഏകദിന നാരായണീയ യജ്ഞത്തിൽ പങ്കെടുക്കാൻ എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നു..

കാര്യപരിപാടികൾ
ഗണപതി സ്തുതി
ഗുരു സ്തുതി
ദേവീ സ്തുതികൾ
പുരുഷ സൂക്തം
വിഷ്ണു സഹസ്രനാമം
സമ്പൂർണ്ണ നാരായണീയ പാരായണം
ദശകങ്ങളുടെ ലഘു വിവരണം
ഭഗവദ് ഗീത പാരായണം
സ്തുതികൾ കീർത്തനങ്ങൾ
പ്രഭാഷണം
ഭജന
ആരതി

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ നാരായണീയ പഠിതാക്കൾ നാരായണീയം ബുക്കുമായി വന്നാൽ ആചാര്യമാരോടൊപ്പം ഇരുന്ന് പാരായണം ചെയ്യാൻ അവസരം ലഭിക്കുന്നതാണ്.
അതോടൊപ്പം നാരായണീയം പഠിക്കാനും പാരായണം ചെയ്യാനും താല്പര്യമുള്ള എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യാചാര്യൻ നാരായണീയഹംസം ബ്രഹ്മശ്രീ കെ. ഹരിദാസ്ജി ചിട്ടപ്പെടുത്തിയ ഈണത്തിലും പാരായണ ക്രമത്തിലുമായിരിക്കും യജ്ഞം നടക്കുന്നത്.
കുറിപ്പ് :
ഓൺലൈൻ വഴി നാരായണീയം , ഭാഗവതം, ഭഗവദ് ഗീത, സംസ്കൃതം, ശ്രീരുദ്രം, പുരുഷ സൂക്തം, വിഷ്ണു സഹസ്രനാമം , ലളിതാസഹസ്രനാമം,ദേവീമാഹാത്മ്യം എന്നിവ പഠിക്കാൻ താല്പര്യമുള്ള ഭക്തജനങ്ങൾക്ക് വേണ്ടി രജിസ്ട്രേഷൻ സൗകര്യവും ഏർപ്പാട് ചെയ്തിട്ടുണ്ട്.
എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം

ചീഫ് അഡ്മിൻ & ജനറൽ കൺവീനർ

Balamurali Charity Services 2022


കിഡ്നി രോഗിയായ ചിരക്കാട് ശ്രീ രക്‌നവേൽന്നു ബാലമുരളി ട്രസ്റ്റ്‌ 10,000/ -രൂപ ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ മുകുന്ദൻ, ട്രഷർ ഗോപികൃഷ്ണൻ കൂടി നൽകുന്നു.


കിഡ്നി രോഗിയായ ശ്രീ ചിന്നരാജിന്നുള്ള 10,000/- രൂപയുടെ സഹായം 'ബാലമുരളി 'ട്രസ്റ്റ്‌ന്റെ നേതൃത്വത്തിൽ നൽകുന്നു.


കുന്നത്തൂർമേട് Digital Seva എന്ന സ്ഥാപനത്തിന്റെ സഹായത്തോടുകൂടി കല്ലേക്കാട് ചൈതന്യ special സ്കൂളിന് വേണ്ടി 2 വീൽചെയർ നൽകി.

Web Design- InfoSphere Palakkad Kerala